കണ്ണൂർ: ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കുമായി എരിഞ്ഞസ്തമിച്ച നീതിസൂര്യനാണ് ഫാ. സ്റ്റാൻ സ്വാമിയുടേതെന്ന് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കണ്ണൂർ രൂപത സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധഃസ്ഥിതർക്കും പാവപ്പെട്ടവർക്കുമായി പൊരുതിയ ആ മഹാ ത്യാഗി നന്മനിറഞ്ഞ മനുഷ്യമനസുകളിൽ എന്നും നീതിസൂര്യനായി ജ്വലിച്ചു നിൽക്കുമെന്നും ബിഷപ് പറഞ്ഞു. കെ.എൽ.സി.എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്‌സെൻ ഡിക്രൂസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. ജിനോ ചക്കാലക്കൽ, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, കെ.എച്ച് ജോൺ, ജോൺസൺ ഫെർണാണ്ടസ്, സെഡ്രിക്ക് സൈമൺ, പ്രീത സ്റ്റാൻലി, ലെസ്ലി ഫെർണാണ്ടസ്, ജിജി ആന്റണി, എലിസബത്ത് കുന്നോത്ത്, ഹെൻട്രി തയ്യിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |