മാതമംഗലം: പറവൂർ ക്ഷീരോത്പാദക സംഘം കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ മുടേങ്ങയിൽ സ്ഥാപിച്ചിട്ടുള്ള ജൈവവള നിർമ്മാണ യൂനിറ്റിന്റെ ഉദ്ഘാടനവും പറവൂർ ക്ഷീര സംഘം അംഗങ്ങളായ മികച്ച ക്ഷീരകർഷകർക്ക് നൽകുന്ന വളപ്പൻ ചിണ്ടൻ സ്മാരക 'ക്ഷീര കർഷകോത്തമ' പുരസ്‌കാര സമർപ്പണവും സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കടന്നപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ചന്ദ്രൻ അദ്ധ്യക്ഷനായി. ക്ഷീര കർഷകോത്തമ പുരസ്‌കാരം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ഷിജി വട്ടക്കാട്ടിൽ നിന്ന് അവാർഡ് ജേതാവ് കരയപ്പത്ത് നാരായണി ഏറ്റുവാങ്ങി. കണ്ണൂർ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ആർ. രശ്മി പദ്ധതി വിശദീകരണം നടത്തി. പറവൂർ ക്ഷീര സംഘം പ്രസിഡന്റ് പി. നാരായണൻ സ്വാഗതവും ടി.പി ശ്രീജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |