SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

ഫിലിം ഫെസ്റ്റിവലിനു തുടക്കം

filim

അമ്പലത്തറ: അമ്പലത്തറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്ത് 6 മുതൽ 9 വരെ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൻ്റെ ഉദ്ഘാടനം സിനിമാ നാടക നടൻ നാരായണൻ കാഞ്ഞങ്ങാട് നിർവ്വഹിച്ചു. നല്ല സിനിമകൾ വേദിയിലെത്തിക്കുക എന്നത് കലാസംഘടകളുടെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണെന്ന് നാരായണൻ പറഞ്ഞു. ഫാസ് പ്രസിഡന്റ് രാജേഷ്സ്കറിയ അദ്ധ്യക്ഷത വഹിച്ചു. സുരു കൊമ്പിച്ചടുക്കം, പി.പത്മാവതി, ജയരാജൻ കണ്ണോത്ത്, രാജൻ ചെറുവലം എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്‌ണൻ സ്വാഗതവും അമ്പലത്തറ നാരായണൻ നന്ദിയും പറഞ്ഞു. പ്രൈവറ്റ് , കുമ്മാട്ടി, കസ്തൂരിമാൻ, നൈറ്റ് ആൻഡ് ഫോഗ് ഷോർട്ട് ഫിലിമുകൾ അവതരിപ്പിക്കും. ആഗസ്റ്റ് 9ന് കവി നാലപ്പാടൻ പത്മനാഭൻ സമാപനം ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL