
കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സമ്മേളനം 9ന് ബേക്കൽ കോട്ടയ്ക്ക് സമീപമുള്ള ഓക്സ് റെസിഡൻസിയിലെ ടി.മുഹമ്മദ് കുഞ്ഞി ഹാളിൽ നടക്കുമെന്നു. ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് രജിസ്ട്രേഷൻ. പത്തിന് സംസ്ഥാന വൈസ് പ്രസിഡൻറ് എം.അബ്ദുൾ ഗഫൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും.സമ്മേളനത്തിൽ 150 പ്രതിനിധികൾ പങ്കെടുക്കും. വ്യാപാരി മിത്ര കുടുംബ സഹായ ഫണ്ട് ഉദ്ഘാടനവും നടക്കും.ജില്ലാസമ്മേളനം സെപ്റ്റംബർ 27,28 തീയതികളിൽ ചെറുവത്തൂരിൽ നടക്കും.വാർത്താ സമ്മേളനത്തിൽ. പ്രസിഡന്റ് ദിവാകരൻ ആറാട്ട് കടവ്, കൺവീനർ ടി.സി സുരേഷ്, സെക്രട്ടറി ഇൻ ചാർജ് അഷറഫ് മുതിയക്കൽ, വി.കെ. ഗോപാലൻ, ബി.കെ.മുഹമ്മദ് കുഞ്ഞി, ജഗദീഷ് ആറാട്ട് കടവ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |