SignIn
Kerala Kaumudi Online
Saturday, 08 August 2026 4.01 AM IST

ടി.ടി.ഐ അദ്ധ്യാപക കലോത്സവം 10, 11 തിയ്യതികളിൽ

kalolsavam

കാഞ്ഞങ്ങാട്: കാസർകോട് റവന്യൂ ജില്ലാ ടി.ടി.ഐ / അദ്ധ്യാപക കലോത്സവം 10, 11 തീയതികളിൽ പടന്നക്കാട് എസ്.എൻ.ടി.ടി.ഐയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്തിന് രാവിലെ 9.30ന് ജില്ലാവിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ് പതാക ഉയർത്തും. രാവിലെ 11.30ന് അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും നഗരസഭാ ചെയർമാനുമായ വി.വി.രമേശൻ അദ്ധ്യക്ഷത വഹിക്കും. ഡയറ്റ് കാസർകോട് പ്രിൻസിപ്പാൾ ഡോ.രഘുരാമ ഭട്ട്, എസ്.എൻ.ഐ.ടി.ഇ മനേജർ കെ.വി.പ്രസാദ് എന്നിവർ മുഖ്യാതിഥിയാവും. 11ന് വൈകിട്ട് 3.30ന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. നഗരസഭാ വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനങ്ങൾ വിതരണം ചെയ്യും.വാർത്താസമ്മേളനത്തിൽ സംഘാടക സമിതി വി.വി.രമേശൻ, കൺവീനർ പി.ലത,പ്രോഗ്രാം കമ്മിറ്റി കൺവീനർ സി എം.സുരേഷ് കുമാർ, കെ.കെ.സിന്ധു, ഒ.പ്രതീഷ് എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL