SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

കുടുംബസംഗമം സംഘടിപ്പിച്ചു

mullappalli

മാഹി:ചോമ്പാല കല്ലിട്ടകണ്ടി ചന്ദ്രോത്ത് തറവാട്ടിലെ അബ്ദുള്ളയുടേയും മടപ്പള്ളി ഇഞ്ചി തറവാട്ടിലെ കുഞ്ഞാമിനയുടേയും പത്തു താവഴികളിലായി അഞ്ച് തലമുറയിൽപെട്ട കുടുംബാംഗങ്ങളുടെ സംഗമം മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഹി കക്കാട്ട് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കെ.കെ. രമ എം.എൽ.എ മുഖ്യഭാഷണം നടത്തി. പ്രമുഖ പ്രവാസി വ്യവസായി.എൻജിനീയർ അബ്ദുറഹ്മാൻ വീരോളി അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് മൊയ്തു വീരോളി,വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ, ദിവാകരൻ ചോമ്പാല , സത്യൻ മാടാക്കര, അഷ്റഫ് വീരോളി എന്നിവർ സംസാരിച്ചു. ഹാരിസ് മുക്കാളി സ്വാഗതവുംനസീർ വീരോളി നന്ദിയും പറഞ്ഞു
മമ്മു സാഹിബ്, മറിയം, വീരോളി മമ്മു ഫാത്തിമ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL