SignIn
Kerala Kaumudi Online
Saturday, 08 August 2026 4.00 AM IST

അർജുൻ ആയങ്കിക്കെതിരെ കണ്ണൂരിൽ കേസെടുത്തു

arjun-ayanki

കണ്ണൂർ:ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്കെതിരെ കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ പരാതിയിൽ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആഭ്യന്തരമന്ത്രിക്കെതിരെ അർജുൻ ആയങ്കി ഭീഷണി പരാമർശം മുഴക്കിയത്.

ആഭ്യന്തരമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും പൊതുജനമദ്ധ്യത്തിലൂടെ അശ്ലീല വാക്കുകൾ ഉപയോഗിച്ചും വെല്ലുവിളി പ്രസ്താവന നടത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ നടപടി ആവശ്യപ്പെട്ടാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കോൺഗ്രസ് പരാതി നൽകിയത്. ഇന്നലെ വൈകീട്ട് 5 മണിക്ക് ലഭിച്ച പരാതി കണ്ണൂർ സൈബർ പോലീസിലേക്ക് കൈമാറുകയായിരുന്നു.

പോസ്റ്റ് ജയിലിലടച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട്

താനും സുഹൃത്തുക്കളും പ്രതികളായി ജയിലിലടക്കപ്പെട്ട കേസ് പുനരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു ആയങ്കിയുടെ പോസ്റ്റ്. അതിൽ താൻ നിരപരാധിയാണെങ്കിൽ സർക്കിൾ ഇൻസ്പെക്ടർ പ്രശാന്തനെതിരെ നടപടി സ്വീകരിക്കാനും ആഭ്യന്തരമന്ത്രിയെ ആയങ്കി വെല്ലുവിളിച്ചിരുന്നു. .അങ്ങിനെയാണെങ്കിൽ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും.ഒരുമ്മ തരും.അല്ലാണ്ട് വിരട്ടരുത്. വളർന്ന പാർട്ടി വേറെയാണ്- എന്നൊക്കെയായിരുന്നു ആയങ്കി കുറിച്ചത്. അശ്ലീലവും അധിക്ഷേപ കമന്റുകളും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL