SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.12 AM IST

ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച്

ph-2
കണ്ണൂർ ഗവ .മെഡിക്കൽ കോളേജിലേക്ക് ഡി .വൈ. എഫ് .ഐ നടത്തിയ പ്രതിഷേധ മാർച്ച് എം .വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ച് കയറി വനിതാ ഡോക്ടറായ ഡോ. കെ.വി രാധാമണിയെ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ഡോക്ടർ കുഴഞ്ഞുവീണ സംഭവത്തിൽ പ്രതിഷേധിച്ചും താത്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടും മാനദണ്ഡം പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റി ആശുപത്രിയുടെ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുന്നുവെന്ന് ആക്ഷേപിച്ചും ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. എം. വിജിൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. എ. സുധാജ് അദ്ധ്യക്ഷത വഹിച്ചു. സി.സി.പി ഷിജു, പി. ജിതിൻ, പി.കെ. പ്രജീഷ്, ടി.വി പ്രണവ് രാജ് എന്നിവർ പ്രസംഗിച്ചു. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർ‌ത്തകർ അത് മറികടന്ന് പ്രിൻസിപ്പൽ ഓഫിസിനു മുന്നിലെത്തി പ്രതിഷേധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DYFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL