SignIn
Kerala Kaumudi Online
Thursday, 20 August 2026 3.15 AM IST

സ്കൂൾ കലോത്സവം ഫണ്ട് സമാഹരണം

fund

അമ്പലത്തറ: അമ്പലത്തറ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന 65-ാമത് ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്ട് ഗവർണറും പൂർവ്വ വിദ്യാർത്ഥിയുമായ ടൈറ്റസ് തോമസ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ നിന്നും ആദ്യ തുക സ്വീകരിച്ച് നിർവഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാടിക്കാൽ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. വന്ദന, സി. കൃഷ്ണകുമാർ, കെ. സുനിത, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് രാജൻ മീങ്ങോത്ത്, പ്രവാസി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധി ഹാരിസ് സൈനുദ്ദീൻ, ഹെഡ് മാസ്റ്റർ പി.വി രാജേഷ്, പി.ടി.എ. പ്രസിഡന്റ്‌ ജയകുമാർ, എൻ. മനോജ് കുമാർ, ടി.കെ പത്മജ സംസാരിച്ചു. കെ.വി പ്രശാന്ത് സ്വാഗതവും കെ. നിഷ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL