
കാഞ്ഞങ്ങാട് : കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൃഷ്‌ണപ്പിള്ള ദിനത്തോടനുബന്ധിച്ച് വീടുകളിലെത്തി. ഹോം കെയറിന്റെ എരിയതല ഉദ്ഘാടനം അജാനൂരിൽ സി.പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.രാജ്മോഹനൻ, നിർവ്വഹിച്ചു. കനിവ് ഏരിയ സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗമായ മൂലക്കണ്ടം പ്രഭാകരൻ, ദേവീ രവീന്ദ്രൻ, ശിവജി ബെള്ളിക്കോത്ത്, അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി, ഡോ.മുരളി നല്ലൂരായ എന്നിവർ സംസാരിച്ചു.എം.ദാമോദരൻ,കെ.സുജിത്ത്,കെ.ബാലകൃഷ്ണൻ,കെ.രാകേഷ്,കെ.ചന്ദ്രൻ,രാജീവൻ,കെ.സുനിൽകുമാർ,നഴ്സ് സന്ധ്യ എന്നിവർ ഹോം കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സോണൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് തല കനിവ് സോണൽ തല ഹോം കെയർ പ്രവർത്തനത്തിന് സോണൽ പഞ്ചായത്ത് സെക്രട്ടറി നാരായണൻ മാടിക്കൽ, ക്ലസ്റ്റർ സെക്രട്ടറി ഗംഗാധരൻ ടി.വി. പുല്ലൂർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |