
കാഞ്ഞങ്ങാട് : രാവണേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പിറക് വശത്തുള്ള ഒരേക്കർ സ്ഥലത്ത് . കാടുപിടിച്ചു കിടന്നിരുന്ന സ്ഥലം വെട്ടിത്തെളിച്ച് ഒരുക്കിയ ചെണ്ടുമല്ലി കൃഷിയിലാണ് നൂറുമേനി വിളവ് ലഭിച്ചത്. കരിമ്പിൽ കരുണാകരന്റെ കുടുംബമാണ് പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർക്ക് പൂകൃഷി നടത്താൻ ആവശ്യമായ സ്ഥലം വിട്ടുകൊടുത്തത്. ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം നിർവഹിച്ചു. പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് രവീന്ദ്രൻ കാപ്പിൽ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ, ജില്ലാ പഞ്ചായത്ത് അംഗം കെ.സബീഷ്, പഞ്ചായത്ത് അംഗങ്ങളായ എ.തമ്പാൻ,ദീപ പ്രവീൺ,കൃഷി ഓഫീസർ സി.പ്രമോദ് കുമാർ അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.നാരായണൻ എന്നിവർ സംസാരിച്ചു. എം.സുകേഷ് സ്വാഗതം പറഞ്ഞു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |