
തലശേരി: ഒ.വിറോഡിലെ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ സംഘം സെക്രട്ടറി ജോജീഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി.
ജോജീഷ് സ്വർണാഭരണങ്ങൾ പണയം വച്ച ലോഗൻസ് റോഡിലെ മണപ്പുറം ഫിനാൻസ്, ഗുഡ് ഷെഡ്‌റോഡിലെ തലശേരി സർവിസ് സഹകരണ ബാങ്ക്, സംഗമം ജംഗ്ഷനിലെ മുത്തൂറ്റ് ഫിൻകോർപ്പ് എന്നിവടങ്ങളിലാണ് എസ്.ഐ അശോകൻ പാലോറന്റെ നേതൃത്വത്തിൽ തെളിവെടുപ്പിനെത്തിച്ചത്.
രണ്ടുദിവസമാണ് ജോജീഷിനെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലിസ് കസ്റ്റഡിയിൽ വിട്ടത്. ജോജീഷിനെ ചോദ്യം ചെയ്‌തെങ്കിലും തട്ടിപ്പിന്റെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലിസ് പറയുന്നത്. ജോജീഷിനെ തിരികെ കോടതിയിൽ ഇന്ന് ഹാജരാക്കും.കഴിഞ്ഞദിവസം സഹകരണ സംഘത്തിലെ മുൻ പ്രസിഡന്റ് കെ.പി രവീന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗം സാക്കിർ, മുൻ ഡയറക്ടർ ബോർഡ് അംഗം ഇസ്മഈൽ എന്നിവരെ പൊലിസ് ചോദ്യം ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |