
കാസർകോട്: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 70-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാസർകോട് ബ്രാഞ്ചിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇൻഷുറൻസ് വാരാഘോഷത്തിന് തുടങ്ങി. കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസറും സംസ്ഥാന ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുമായ വിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സീനിയർ ബ്രാഞ്ച് മാനേജർ എം.പി.ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു.പ്രീത പ്രേമൻ സ്വാഗതവും മതിയരശു നന്ദിയും പറഞ്ഞു. ഡെവലപ്‌മെന്റ് ഓഫീസർമാർ, എൽ.ഐ.സി. ജീവനക്കാർ, ഏജന്റുമാർ എന്നിവർ സംസാരിച്ചു.ഇൻഷുറൻസ് വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സീനിയർ ബ്രാഞ്ച് മാനേജർ അറിയിച്ചു. വിവിധ ബോധവത്കരണ പരിപാടികളും മറ്റ് അനുബന്ധ പരിപാടികളും വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |