SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.31 PM IST

സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പ് നടത്തി

Increase Font Size Decrease Font Size Print Page
bank
തിമിരി സഹകരണ ഹെൽത്ത് കെയർ ക്ളിനിക്കിൽ സൗജന്യ അസ്ഥി ബലക്ഷയ നിർണ്ണയ ക്യാമ്പ് സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ചെറുവത്തൂർ: തിമിരി സഹകരണ ബാങ്കിന് കീഴിലുള്ള തിമിരി സഹകരണ ഹെൽത്ത് കെയർ ക്ളിനിക്ക് ആൻഡ് ലാബിൽ സൗജന്യ അസ്ഥിബലക്ഷയ നിർണ്ണയ ക്യാമ്പ് നടത്തി. 35 വയസിനു മുകളിലുള്ള പുരുഷന്മാരും സ്ത്രീകളും വിട്ടുമാറാത്ത സന്ധിവേദനയും നടുവേദനയുമുള്ളവർ തുടങ്ങി നിരവധി പേർ പരിശോധനയ്ക്കായി ക്യാമ്പിലെത്തി. അസ്ഥി സംബന്ധമായ പ്രയാസങ്ങൾ നേരിടുന്ന നിരവധി പേർക്ക് ക്യാമ്പ് ആശ്വാസമായി. ഡോ. ശ്രീരാഗ് പി. രാജൻ ക്യാമ്പിന് നേതൃത്വം നൽകി. സഹകരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ടി ശ്രീലത, ബാങ്ക് സെക്രട്ടറി കെ.വി സുരേഷ് കുമാർ, ക്ലിനിക്ക് സബ് കമ്മിറ്റി കൺവീനർ വി.പി ബാലചന്ദ്രൻ സംസാരിച്ചു. പോളി ക്ലിനിക്ക് അഡ്മിൻ ഇൻചാർജ് ശ്രുതി സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, THIMIRI BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.