SignIn
Kerala Kaumudi Online
Thursday, 30 July 2026 4.36 AM IST

ഹെപ്പറ്റൈറ്റിസ് ദിനാചരണം

hepatiti
ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ പദ്ധതി കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ടി. രേഖ നിർവഹിച്ചു. ദേശീയ ആരോഗ്യ വകുപ്പ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യ ദയാനന്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ ഡോ. ആരതി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. കെ.എൻ.പി സുരക്ഷാ പ്രോജക്റ്റ് മാനേജർ ഷൈജ സംസാരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ പി.പി ഹസീബ് നന്ദിയും പറഞ്ഞു. ബോധവത്കരണ സെമിനാറിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, ജില്ലാ ലെപ്രസി ഓഫീസർ ഡോ. കെ. സന്തോഷ്, പുലരി കൗൺസിലർ അലീന എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, HEPATITIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL