SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

അംബേദ്കർ കോളേജിൽ ബിരുദദാന ചടങ്ങ്

college
ബിരുദദാന ചടങ്ങ് ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്യുന്നു

പെരിയ: ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ബിരുദദാന ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അംബേദ്കർ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ എ. ബിപുലാറാണി സ്വാഗതംപറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജയചന്ദ്രൻ കീഴോത്ത് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകർ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഡോ. അംബേദ്കർ എഡ്യുക്കേഷണൽ ആൻഡ് കൽച്ചറൽ ട്രസ്റ്റ് ട്രസ്റ്റി സി.എം കബീർ പ്രസംഗിച്ചു ട്രസ്റ്റ് പി.ആർ.ഒ സി. മുഹമ്മദ് കുഞ്ഞി, കോളേജ് അഡ്മിനിസ്ട്രേറ്റർ കെ.വി സാവിത്രി, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ എം. സുനിത, എൻ. സുമിത, എം.കെ സുമലത, എ.കെ ചന്ദ്രാവതി എന്നിവർ സന്നിഹിതരായി. ഐ.ക്യു.എ.സി കോർഡിനേറ്റർ പി. അഭിലാഷ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL