SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.55 AM IST

കബഡി ടീം അംഗങ്ങൾക്ക് സ്വീകരണം നൽകി

kabadi
സി ബി എസ് ഇ ക്ലസ്റ്റർ 10 കബഡി ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വീകരണം നൽകിയപ്പോൾ

പാലക്കുന്ന്: സി.ബി.എസ്.ഇ ക്ലസ്റ്റർ 10 കബഡി ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെയും അണ്ടർ 17 ആൺകുട്ടികളുടെയും വിഭാഗങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. വിദ്യാഭ്യാസ സമിതി പ്രസിഡന്റ്‌ പി.വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാലക്കാട് മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. സ്കൂൾ പ്രിൻസിപ്പൽ എ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ, ട്രഷറർ എ. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം പാലക്കുന്നിൽ കുട്ടി, എം.പി.ടി.എ പ്രസിഡന്റ് പൂജാ രാഹുൽ എന്നിവർ പ്രസംഗിച്ചു. വിജയികളായ ടീം അംഗങ്ങൾ, പരിശീലകൻ ടി.വി ബാലകൃഷ്ണൻ, ടീം മാനേജർമാരായ കെ.വി സുധ, സീന സുകുമാരൻ എന്നിവരെ അനുമോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KABADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL