കരുനാഗപ്പള്ളി: നാഷണൽ സർവീസ് സ്കീം, ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന സ്നേഹ വീടിന്റെ നിർമ്മാണോദ്ഘാടനം ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനി മോളും എസ്.എൻ.ഡി.പി യോഗം കരുനാഗപ്പളളി യൂണിയൻ സെക്രട്ടറി എ.സോമരാജനും സംയുക്തമായി നിർവഹിച്ചു. സ്കൂൾ മാനേജർ എസ്. ജയന്ദ്രൻ അദ്ധ്യക്ഷനായി. യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.സിന്ധു പ്രോജക്ട് അവതരിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, വാർഡ് മെമ്പർ പ്രസന്ന, സ്കൂൾ ഹെഡ്മാസ്റ്റർ സജികുമാർ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഷിബു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ കെ.മോനിഷ് കുമാർ, കെ.സത്യദേവൻ, പി.ടി.എ പ്രസിഡന്റ് കെ.നമിഷാദ് എന്നിവർ സംസാരിച്ചു. ക്ലാപ്പന എസ്.വി.എച്ച്.എസ്.എസ് , എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മുൻപ് രണ്ട് വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. ഇത്തവണ ക്ലാപ്പന 12-ാം വാർഡിലെ ഒരു നിർദ്ധന കുടുംബത്തിനാണ് വീട് വെച്ച് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |