SignIn
Kerala Kaumudi Online
Wednesday, 20 May 2026 12.06 PM IST

തലയിൽ ചാടിക്കയറി വൃദ്ധയുടെ മുഖം മുഴുവൻ കൊത്തി; 16 തുന്നൽ, പൂവൻ കോഴിക്കെതിരെ പൊലീസിൽ പരാതി

joys

കൊല്ലം: പൂവൻ കോഴിയുടെ ആക്രമണത്തിൽ വൃദ്ധയ്‌ക്ക് ഗുരുതര പരിക്ക്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ ജോയിസാണ് (74) പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. മുഖത്തുണ്ടായ വലിയ മുറിവിൽ 12 തുന്നലുകളിടേണ്ടിവന്നു.

കഴിഞ്ഞ ദിവസം രാവിലെ സമീപത്തെ കടയിൽ പോയി വീട്ടിലേക്ക് മടങ്ങുംവഴിയാണ് വൃദ്ധയെ പൂവൻകോഴി ആക്രമിച്ചത്. ദേഹത്ത് ചാടിക്കയറിയ ശേഷം തലയിൽ കയറി നിന്ന് തലയിലും മൂക്കിന്റെ വശത്തും ഇടത് പുരികത്തിന് സമീപവും കൊത്തി മുറിവേൽപ്പിക്കുകയായിരുന്നു. നിലവിളി കേട്ട് സമീപവാസിയായ സ്‌ത്രീ ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ച ജോയ്‌സിനെയാണ് കണ്ടത്. തലയിൽ കയറി നിന്ന് പൂവൻകോഴി കൊത്തുന്നതും അവർ കണ്ടു.

കോഴിയെ ഓടിച്ച ശേഷം ജോയ്‌സിനെ ഓട്ടോറിക്ഷയിൽ കയറ്റി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയ്ക്ക് ശേഷം 12 തുന്നൽ ഇടുകയായിരുന്നു. വൃദ്ധയുടെ കണ്ണിനും ഗുരുതര പരിക്കേറ്റു. മുമ്പും വഴിയിലൂടെ നടന്നപ്പോൾ കോഴി കൊത്താനായി എത്തിയെന്നും അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വൃദ്ധയുടെ ബന്ധുക്കൾ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കേണ്ടെന്ന് പിന്നീട് ജോയ്‌സ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ROOSTER, ATTACK, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA