SignIn
Kerala Kaumudi Online
Sunday, 31 May 2026 12.50 AM IST

അലയമണിൽ മഹാത്മാഗാന്ധി കുടുംബസംഗമം

photo
അലയമൺ മണ്ഡലത്തിലെ തെക്കേ ഭാഗം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി. സെക്രട്ടറി അഡ്വ. സൈമൺ അലക്സ് ഉദ്ഘാടനം ചെയ്യുന്നു.

അഞ്ചൽ : ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ തുടങ്ങിയ മഹാത്മാഗാന്ധി കുടുംബ സംഗമം സമാപനം ഉദ്ഘാടനം അലയമൺ മണ്ഡലത്തിലെ തെക്കേ ഭാഗം വാർഡിൽ കെ.പി.സി.സി. സെക്രട്ടറി അഡ്വ. സൈമൺ അലക്സ് നിർവഹിച്ചു. വാർഡ് പ്രസിഡന്റ് കെ.ആർ.രാഹുൽ കുമാർ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെറിൻ അഞ്ചൽ മുഖ്യാതിഥിയായിരുന്നു ആർ.ശ്രീധരൻ പിള്ള, എം.എച്ച്.മുജീബ് ഖാൻ, കെ.ജി.ഗോപകുമാർ, വി.പി.ദിവാകരൻ പിള്ള, പ്രതീപ് പൂക്കട, രാജേന്ദ്രസ്വാമി, എം.എം.സാദിക്, കെ.ജി. സാബു, എച്ച്.സുനിൽ ദത്ത്, ജേക്കബ് മാത്യൂ,സജീനാ ഷിബു, ജെ.ഗീത അജാസ്ചണ്ണപ്പേട്ട, വി.ജെ .സുരേഷ്കുമാർ, മിനിറോയ്, ജനി ആനക്കുളം,ഹാരീസ് വില്ലിക്കുളം, മിനി റോയ്, രാധാമണി, പി.എസ്.ബിനുലാൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL