SignIn
Kerala Kaumudi Online
Sunday, 31 May 2026 12.50 AM IST

കൊല്ലം നഗരത്തിൽ വ‌ർക്ക് നിയർ ഹോം സെന്റർ

work
വ‌ർക്ക് നിയർ ഹോം

കൊല്ലം: താമരക്കുളത്ത് അടുത്തിടെ നിർമ്മാണം പൂർത്തിയായ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെ.എം.സി മാളിൽ വർക്ക് നിയർ ഹോം സെന്റർ ആരംഭിക്കാൻ പദ്ധതിയുമായി കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. താൽപ്പര്യപത്രം ക്ഷണിച്ച് തിരഞ്ഞെടുക്കുന്ന സ്വകാര്യ പങ്കാളിയെ ഓപ്പറേറ്റിംഗ് ഏജൻസിയായി നിയോഗിച്ചാകും വർക്ക് നിയർ ഹോമിന്റെ വികസനവും നടത്തിപ്പും.

കേന്ദ്രം വികസിപ്പിക്കാൻ ആവശ്യമായ തുകയുടെ 80 ശതമാനം ഓപ്പറേറ്റിംഗ് ഏജൻസിക്ക് പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കളായ കെ.എസ്.ഐ.ടി.ഐ.എൽ വഴി കിഫ്ബി വായ്പ നൽകും. ബാക്കി 20 ശതമാനം ഓപ്പറേറ്റിംഗ് ഏജൻസി വഹിക്കണം. ഒരു വർഷത്തെ മോറട്ടോറിയം കാലയളവിന് ശേഷമുള്ള പത്ത് വർഷത്തിനിടയിൽ ഓപ്പറേറ്റിംഗ് ഏജൻസി വായ്പ തുക കെ.എസ്.ഐ.ടി.ഐ.എല്ലിന് ഘട്ടംഘട്ടമായി തിരിച്ചുനൽകണം. കെ.എസ്.ഐ.ടി.ഐ.എൽ ഈ തുക കിഫ്ബിക്ക് കൈമാറും. കേന്ദ്രത്തിന്റെ നടത്തിപ്പിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 90 ശതമാനവും ഓപ്പറേറ്റിംഗ് ഏജൻസിക്കായിരിക്കും. ബാക്കി 10 ശതമാനം സ്പെഷ്യൽ പർപ്പസ് വെഹിക്കിളിനും. കെ.എം.സി മാളിന്റെ വാടക കെ.എസ്.ഐ.ടി.ഐ.എൽ നൽകും.

ജോലി ചെയ്യാൻ ഓഫീസിൽ പോകേണ്ട

 വിദേശ കമ്പനികളുടെ ഔട്ട്സോഴ്സിംഗ് ജോലികൾ ഏറ്റെടുക്കും
 അന്യദേശ കമ്പനികളിലെ ജീവനക്കാർക്കും സ്ഥലം പ്രയോജനപ്പെടുത്താം
 നടത്തിപ്പ് ചുമതല സ്വകാര്യ ഓപ്പറേറ്റിംഗ് ഏജൻസിക്ക്
 ഏജൻസിയെ നിശ്ചയിച്ച് നാല് മാസത്തിനുള്ളിൽ കേന്ദ്രം സജ്ജമാകും

സൗകര്യങ്ങൾ

 അതിവേഗ ഇന്റർനെറ്റ്
 തടസമില്ലാതെ വൈദ്യുതി
 മികച്ച കാബിനുകൾ
 കോൺഫറൻസ് ഹാൾ

തീയേറ്റർ

പ്രയോജനം ചെയ്യുന്ന മേഖല

 ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ്
 ആനിമേഷൻ
 അക്കൗണ്ടിംഗ്
 ഗെയിമിംഗ്
 ജി.ഐ.എസ്
 മൈക്രോ ഇലക്ട്രോണിക്സ്
 സൈബർ സെക്യൂരിറ്റി

വിസ്തീർണം - 46582 ചതുരശ്രയടി

ഒരേസമയം ജോലി ചെയ്യാവുന്നത്- 200 പേർക്ക്

ഓപ്പറേറ്റിംഗ് ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഏജൻസിയെ തിരഞ്ഞെടുത്ത് നാല് മാസത്തിനകം കേന്ദ്രം സജ്ജമാകും.

കെ.എസ്.ഐ.ടി.ഐ.എൽ അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL