
കൊല്ലം: കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി ഷാഫി ചകിരിക്കടയ്ക്കു നേരെ അക്രമണം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയാറ്റിൻകുഴി മുതൽ ചകിരിക്കട വരെ പ്രകടനം നടത്തി. തുടന്നു നടത്തിയ പൊതു സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. അജ്മൽ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. അസൈൻ പള്ളിമുക്ക്, നവാസ് റഷാദി, ആഷിക് ബൈജു, രാജീവ് പാലത്തറ, ബിനോയ് ഷാനൂർ, മണക്കാട് സലിം, അനസ് ഇരവിപുരം, വൈനകുളം സലിം, മണിയംകുളം കലാം, അൻസാർ കുറവന്റഴികാം, സൈദലി പഴയാട്ടിൻകുഴി, ഫവാസ്, ഷൗക്കത്ത് റിയാസ് വൈമുക്ക്, നിഷാദ് ചകിരിക്കട, ഷെരീഫ്, ഷെഫീഖ്, റോക്കി, ഫൈസൽ, ലിജു, വിവേക്, റോബിൻ, ആഷിർ, ഷർമി, അർഷാദ്, സമീന ഷാഹുദീൻ, സനൂജ്, ബഷീർ, സിയാദ്, അബി തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |