
കൊല്ലം: ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ കവറേജ് വ്യാപകമാക്കാൻ ബി.എസ്.എൻ.എൽ പുതിയ സാങ്കേതികവിദ്യ സജ്ജമാക്കിയെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. 18 ടവറുകൾ സ്ഥാപിച്ച് 4ജി നെറ്റ് വർക്ക് കവറേജ് കമ്മിഷൻ ചെയ്തു. ചെറുകര, കൊച്ചരിപ്പ, വഞ്ചിയോട്, പെരുവഴിക്കാല, എസ്.ടി കോളനി, അച്ചൻകോവിൽ, പ്ലാമൂട് വെള്ളിമൺ, രാജചോല, പനയം ഏരൂർ, ഈയ്യക്കോട് കടയ്ക്കൽ, രാജക്കൂപ്പ് റോസ്മല, പ്രിയ എസ്റ്റേറ്റ് ആര്യൻകാവ്, കരയാലൻ മേർത്ത്, തെന്മല ഡാം, അടുതല, അഷ്ടമുടി, കേളൻകാവ്, കുംഭവുരുട്ടി, മൂന്നുമുക്ക് എന്നിവിടങ്ങളിലാണ് പുതിയ ടവറുകൾ കമ്മിഷൻ ചെയ്തതെന്ന് എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |