
കൊല്ലം: എഫ്.സി.ആർ.എ ചട്ടങ്ങളുടെ ഭേദഗതി പുനഃപരിശോധിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ ഭേദഗതികൾ ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനേക്കാളേറെ പ്രാധാന്യം നൽകുന്നത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാണ്. വിദേശ ധനസഹായം നേടുന്ന സന്നദ്ധ സംഘടനകളുടെ ഭരണപരവും സാമ്പത്തികപരവുമായ ഇടപാടുകളിൽ സുതാര്യത വരുത്തുകയല്ല സർക്കാരിന്റെ ലക്ഷ്യം. ദൈനംദിന പ്രവർത്തനങ്ങളിൽ കൈകടത്തുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശം. ബന്ധപ്പെട്ടവരുമായി തുറന്ന മനസോടെ ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നും ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |