കൊല്ലം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഡെമോക്രാറ്റിക് ഫോറത്തിന്റെ ‘സ്നേഹസ്പർശം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഫാ.കുര്യൻ ജോസഫ് പഠനോപകരണ വിതരണോദ്ഘാടനം നിർവഹിച്ചു. കെ.പി. ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി.എൽ. ജോസ്, അഡ്വ. സുഖി രാജൻ, കെ.എസ്. പ്രഭാത്, നിധീഷ് ജോർജ് എന്നിവർ സംസാരിച്ചു. പഠനോപകരണങ്ങൾ ലഭിക്കാത്ത സർക്കാർ സ്കൂളുകളിലെ 5, 6, 7 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം അയയ്ക്കണം. വിലാസം: ഡയറക്ടർ, സ്നേഹസ്പർശം, നേഹ-നിധി, അഞ്ചുമുക്ക് കേരളപുരം, തണൽ നഗർ-193, പെരുമ്പുഴ പി.ഒ., കൊല്ലം- 691504. ഫോൺ: 9495036746
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |