കൊല്ലം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെ, ചവറ പൊലീസ് സ്റ്റേഷൻ പരിധിയിൽ 1.05 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചവറ മടപ്പള്ളി ആസിഫ് മൻസിലിൽ മുഹമ്മദ് ഷഫീക്കിനെയാണ് (38) ഡാൻസാഫ് സംഘവും ചവറ പൊലീസും ചേർന്ന് പിടികൂടിയത്. എസ്.ഐ കണ്ണന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചവറ പൊലീസ് ഇൻസ്പെക്ടർ മനോജിന്റെ നേതൃത്വത്തിൽ എസ്.ഐ ഷെമീർ, എ.എസ്.ഐമാരായ നൗഷാദ്, സജീവ്, സി.പി.ഒമാരായ ഉമേഷ്, കീർത്തന എന്നിവരടങ്ങിയ പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |