കൊല്ലം: രാഷ്ട്രീയ പ്രേരിതമായ സ്ഥലംമാറ്റം റദ്ദാക്കുക, അർഹരായ മുഴുവൻ ജീവനക്കാർക്കും സ്ഥലംമാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി. എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി. രാജീവ് അദ്ധ്യക്ഷതനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. അനിൽകുമാർ, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി അജു, വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ബിനീഷ്, കെ.എസ്.ഇ.ബി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അനി ഉമ്മൻ മാത്യു, ജില്ലാ ട്രഷറർ എം.എസ്. സുമീഷ് ലാൽ, കൊല്ലം യൂണിറ്റ് സെക്രട്ടറി എസ്. ഷക്കീർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |