SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

കേരളകൗമുദി 115-ാം വാർഷികവും ആദരവും പ്രതിഭാ സംഗമവും

ഓടനാവട്ടം: കേരളകൗമുദി ഓടനാവട്ടം ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളകൗമുദി 115-ാം വാർഷികവും ആദരവും പ്രതിഭാ സംഗമവും ഇന്ന് വെളിയം സെൻട്രൽ എസ്.എൻ.ഡി.പി യോഗം ശാഖാ ഹാളിൽ ബി.ബി.ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ്‌ സതീഷ് സത്യപാലൻ മുഖ്യാതിഥിയാകും. വെളിയം സെൻട്രൽ ശാഖാ പ്രസിഡന്റ്‌ ജി.രാജേന്ദ്രൻ ആമുഖ പ്രഭാഷണം നടത്തും. റിട്ട. ഡിവൈ.എസ്.പി എസ്.വിദ്യാധരൻ ലഹരി വിരുദ്ധ സന്ദേശം നൽകും. വെളിയം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം. ദിലീപ് കുമാർ മെഡൽ വിതരണവും പൂയപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാജു ചാവടി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിക്കും. ചടങ്ങിൽ വെളിയം ഭാർഗവന്റെ സഹോദരി എസ്.ഭാർഗവിയെയും എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ വനിതാ സംഘം കൺവീനർ ഡോ. സബീന വാസുദേവനെയും ആദരിക്കും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. കേരളകൗമുദി ഓടനാവട്ടം ബ്യൂറോ ലേഖകൻ ഓടനാവട്ടം അശോക് സ്വാഗതവും കേരളകൗമുദി റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ നന്ദിയും പറയും. ചടങ്ങിൽ എന്റെ കൗമുദി പദ്ധതിയുടെ വിതരണവും നടക്കും. 9.45ന് സീനിയർ സർജനും ഡയബറ്റിക് സ്പെഷ്യലിസ്റ്റുമായ ഡോ. ഒ.വാസുദേവൻ, മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ്‌ എം.കുഞ്ഞച്ചൻ പരുത്തിയറ എന്നിവർ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL