
കൊല്ലം: പി.എസ്.സിയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എൻ.സി.പി (എസ്) സംസ്ഥാന സെക്രട്ടറി എസ്.പ്രദീപ് കുമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പി.എസ്.സി നടത്തിയ എല്ലാ മത്സരപരീക്ഷകളിലും ആദ്യ നൂറ് റാങ്കിനുള്ളിൽ വന്ന ഉദ്യോഗാർത്ഥികളുടെ ഒ.എം.ആർ ഉത്തരക്കടലാസുകൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധിപ്പിക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കിൽ, ഉദ്യോഗാർത്ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രദീപ് കുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |