കൊല്ലം: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്റെ 46-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം കൊല്ലം റോട്ടറി ക്ലബിൽ സംഘടിപ്പിച്ചു. മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആരോമൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എം.കെ.ഫൈസൽ, കെ.എസ്.ഇ.എസ്.എ കൊല്ലം ജില്ലാ പ്രസിഡന്റ് എൻ.ബിജു, മുൻ ജില്ലാ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി അജീഷ് മധു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |