കൊല്ലം: എം.എൽ.എ ബോർഡ് നീക്കാതെ എം.മുകേഷ് ജനങ്ങളെ കബിളിപ്പിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. വിഷ്ണു സുനിൽ കളക്ടർക്കും കൊല്ലം വെസ്റ്റ് പൊലീസിനും പരാതി നൽകി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് എം.എൽ.എ എന്ന പേരിൽ ഇപ്പോഴും എം.മുകേഷ് ബോർഡ് വച്ചിരിക്കുന്നതെന്ന് പരാതിയിൽ ആരോപിക്കുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം എം.എൽ.എ അല്ലാത്ത ഒരാൾ അങ്ങനെ അവകാശപ്പെടുന്ന ബോർഡ് വയ്ക്കുന്നത് കുറ്റകരമാണ്. എം.എൽ.എയുടെ ബോർഡ് അനധികൃതമായി വയ്ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |