കൊല്ലം: ജി.ദേവരാജൻ സ്മാരക പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ ഏഴാമത് ജി.ദേവരാജൻ മാസ്റ്റർ പുരസ്കാരം പിന്നണി ഗായിക സുജാതയ്ക്കും സമഗ്ര സംഭാവന പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്കും നൽകും. 25000 രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, കവി വയലാർ ശരത്ചന്ദ്രവർമ്മ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ നിശ്ചയിച്ചത്. നവംബർ 28ന് സംഗീത സഭ വാർഷികത്തിൽ പുരസ്കാരം സമർപ്പിക്കുമെന്ന് പ്രസിഡന്റ് എസ്.മണിക്കുട്ടൻ, സെക്രട്ടറി മാങ്കുളം രാജേഷ്, ട്രഷറർ ശ്രീഹരി, അദ്വൈത്, ലേഖ, ജയ, സൗഖ്യ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |