
കൊല്ലം: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ 1.06 ഗ്രാം എം.ഡി.എം.എയുമായി ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കല്ലേലിഭാഗം കാട്ടൂർ തെക്കത്തിൽ വീട്ടിൽ സജിലാലാണ് (36) അറസ്റ്റിലായത്. 11ന് രാത്രി 9 ഓടെ കരുനാഗപ്പള്ളി ഹോസ്പിറ്റൽ ജംഗ്ഷന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷയിൽ നിന്ന് രണ്ട് പൊതികളിലായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, ആഷിഖ്, സുജോ, സന്തോഷ്, എസ്.സി.പി.ഓ മാരായ ഹാഷിം, ശരൺ തോമസ്, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |