SignIn
Kerala Kaumudi Online
Saturday, 01 August 2026 3.55 AM IST

അക്ഷയ സംരംഭകരുടെ ജില്ലാ കൺവൻഷൻ

കൊല്ലം: അക്ഷയ സംരംഭകരുടെ സ്വതന്ത്ര സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്ററർ എൻട്രപ്രണേഴ്‌സ് (ഫേസ്) കൊല്ലം ജില്ല കൺവെൻഷൻ ഇന്നു രാവിലെ 10ന് ശാസ്താംകോട്ട വിജയ കാസിൽ ഹോട്ടലിൽ ഉല്ലാസ് കോവൂർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രീന മേരി ജോസഫ് അദ്ധ്യക്ഷത വഹി​ക്കും. ഫേസ് സംസ്ഥാന സെക്രട്ടറി എ.പി. സദാനന്ദൻ മുഖ്യ പ്രഭാഷണം നടത്തും. സെക്രട്ടറി ബി​.എസ്. നീതു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ്. സുനിത സാമ്പത്തി​ക റിപ്പോർട്ടും അവതരിപ്പിക്കും. 60 വയസ് പൂർത്തിയായ അക്ഷയ സംരംഭകരെ ആദരിക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ഐ. സജീദ്, അംഗങ്ങളായ അശോക കുമാർ, ഷെബീർ കാസിം, എസ്.എൽ. ഷിബു എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL