കൊല്ലം: കെ.എസ്.ടി.എ അക്കാഡമിക സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നാം ക്ലാസ് ഇംഗ്ലീഷ് അദ്ധ്യാപകർക്കായി ട്വിങ്കിൾ അക്കാഡമിക ശില്പശാല സംഘടിപ്പിച്ചു. കെ.എസ്.ടി.എ ജില്ലാ സെന്ററിർ നടന്ന ശില്പശാല സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റിയംഗം ജി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.കെ ആദർശ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ഡി.ഡിക്സൺ, അക്കാഡമിക സബ് കമ്മിറ്റി കൺവീനർ ടി.എസ് ലേഖ, ജോ.കൺവീനർ ടി.ബിജു എന്നിവർ സംസാരിച്ചു. അദ്ധ്യാപകരായ ശിവേന്ദു ബി.നായർ, ശ്രീജ സന്ധ്യ എന്നിവർ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |