ശാസ്താംകോട്ട: ഡി.സി.സി ജനറൽ സെക്രട്ടറിയും മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാനും വെസ്റ്റ് കല്ലട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ കല്ലട ഗിരീഷിനെ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി സർക്കാർ നിയമിച്ചു.
മൈനാഗപ്പള്ളി മീലാ ദി ഷെരീഫ് ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്ററും കെ.പി.എസ്.ടി.എയുടെ മുൻ സംസ്ഥാന ഭാരവാഹിയുമാണ്. കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും മുൻ ജില്ലാ ഭാരവാഹിയാണ് കല്ലട ഗിരീഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |