SignIn
Kerala Kaumudi Online
Monday, 03 August 2026 2.07 AM IST

ആറ് വയസുകാരൻ വെളളത്തിൽ വീണു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുളത്തൂപ്പുഴ: വീട്ടിൽ വെള്ളം കയറിയ ഭീതിയിൽ രക്ഷപ്പെടുന്നതിനിടെ അച്ഛന്റെ കയ്യി​ൽ നി​ന്ന് വഴുതി​ വെള്ളത്തി​ൽ വീണ ആറ് വയസുകാരൻ രക്ഷപ്പെട്ടത് തലനാരി​ഴയ്ക്ക്.

കുളത്തൂപ്പുഴ ചോഴിയക്കോട് മിൽപ്പാലം അഭിനവ് വിലാസത്തിൽ നിതിൻ, രേഷ്മ ദമ്പതികളുടെ മകനാണ് അപകടത്തി​ൽപ്പെട്ടത്. കഴി​ഞ്ഞ ദി​വസം രാത്രി 11മണിയോടെ പാത്രങ്ങൾ വീഴുന്നശബ്ദം കേട്ട് രേഷ്മ ഉണർന്ന് പരിശോധിച്ചപ്പോഴാണ് അടുക്കള നിറയെ വേളളത്തിൽ മുങ്ങിയതറിയുന്നത് ഉടൻ തന്നെ കുുടംബം ഭയപ്പാടിൽ കുഞ്ഞിനേയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അപ്പോഴേക്കും വീടിനു ചുറ്റും വെള്ളം പൊങ്ങി​. ആശങ്കയിലായ ദമ്പതികൾ രക്ഷപ്പെടാനുളള ശ്രമത്തിനിടയിൽ കാൽ വഴുതി നിതിൻ കുഞ്ഞുമായി വീഴുകയും കുഞ്ഞ് വഴുതി വെളളത്തിലേക്ക് പോവുകയുമായിരുന്നു. എന്നാൽ ഉടൻതന്നെ മനോധൈര്യം വീണ്ടെടുത്ത് ഇരുട്ടിൽ കുഞ്ഞിനെ വാരിയെടുത്ത് ദമ്പതി​കൾ അയൽ വീട്ടിൽ അഭയം തേടുകയായിരുന്നു.

സമീപത്തെ ശംഖിലി പൂവാർ നദി കരകവിഞ്ഞതാണ് ഇവരുടെ വീട്ടിൽ വെളളം കയറാനിടയായത്. രക്ഷപ്പെടാനുളള പാച്ചിലിനിടയിൽ ഉടുതുണിയല്ലാതെ മറ്റൊന്നും സംരക്ഷി​ക്കാനായി​ല്ല. നേരം പുലർന്നപ്പോഴേക്കും ഗൃഹോപകരണങ്ങളടക്കം എല്ലാം വെള്ളം കയറി​ നശി​ച്ച നി​ലയി​ലായി​രുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL