കുണ്ടറ: തൊഴിലുറപ്പ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കൂലി വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (യു.ടി.യു.സി) ജില്ലാ സെക്രട്ടറി സജീവ് ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലർ.എസ്.പി ജില്ലാ സെക്രട്ടേറിയറ്റംഗം ടി.സി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു മോഹൻ എം.എൽ.എ, ആർ.എസ്.പി കുണ്ടറ മണ്ഡലം സെക്രട്ടറി ഫിറോസ് ഷാ സമദ്, ഐ. ഐസക്, ജോർജ് ജോസ്, ആർ.എസ്.പി തൃക്കോവിൽവട്ടം ലോക്കൽ സെക്രട്ടറി ഗോപിനാഥൻ പിള്ള, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അലിയാർകുട്ടി, ഷമീർ ചേരീക്കോണം എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ കുണ്ടറ മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് ശ്രീകണ്ഠൻ നായർ, വൈസ് പ്രസിഡന്റ് നജ്മ, സെക്രട്ടറി ഷൈല മധു, ജോയിന്റ് സെക്രട്ടറി സനൽ കൊറ്റങ്കര, ട്രഷറർ മഞ്ജു സുരേഷ് എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |