എഴുകോൺ : കെ.പി.സി.സി വിചാർ വിഭാഗ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റി ഹൈസ്കൂൾ കുട്ടികൾക്കായി സ്വാതന്ത്ര്യദിന ചരിത്ര ക്വിസ് മത്സരം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ കെ.ജി.റോയി അദ്ധ്യക്ഷനായി. തൂഫാൻ വാരിയർ പ്രതിജ്ഞ കലയപുരം മോനച്ചൻ ചൊല്ലിക്കൊടുത്തു. കോശി കെ.ജോൺ, കരീപ്ര പി.രാജേന്ദ്രൻ പിള്ള, ബി.സുരേന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ,വേണു അവണൂർ, ഗീതമ്മ തുടങ്ങിയവർ സംസാരിച്ചു. 15 സ്കൂളുകളിൽ നിന്ന് 40 ഓളം കുട്ടികൾ പങ്കെടുത്തു. വിജയികൾക്ക് സമ്മാനദാനം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |