കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷ പദ്ധതി മൂന്നാം ഘട്ട വിതരണം 15ന് നടക്കും. വൈകിട്ട് 4ന് പൊരീക്കൽ ഗുഡ് ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ദേവരാജൻ അദ്ധ്യക്ഷനാകും. ഉല്ലാസ് കോവൂർ എം.എൽ.എ കുടുംബ സഹായ വിതരണം നിർവഹിക്കും. ജില്ലാ ട്രഷറർ എ.അൻസാരി, യൂണിറ്റ് പ്രസിഡന്റ് എസ്.രവികുമാർ, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.വിനയകുമാർ, ആർ.ബിന്ദുലക്ഷ്മി, ജെ.കെ.വിനോദിനി, തോമസ് വർഗീസ് തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |