കൊല്ലം: ജനസാന്ദ്രത ഏറെയുള്ള അച്ചൻകോവിൽ വനമേഖലയിൽ പുലിയെ തുറന്നുവിട്ട വനപാലകരുടെ നടപടി തികച്ചും നിരുത്തരവാദപരവും പ്രതിഷേധാർഹവുമാണെന്ന് കേരള കർഷക സംഘം പ്രസ്താവനയിൽ അറിയിച്ചു. മറ്റു പ്രദേശങ്ങളിൽ നിന്ന് പിടികൂടുന്ന കാട്ടുമൃഗങ്ങളെ സാധാരണയായി മൂഴിയാറിൽ നിന്ന് 50 കിലോമീറ്ററിലധികം ദൂരെയുള്ള ഉൾവനങ്ങളിലാണ് തുറന്നുവിടേണ്ടത്. എന്നാൽ ഇതിന് വിപരീതമായാണ് നടന്നത്. ഇതിനിടെ ആർ.ആർ.ടി ഓഫീസിന്റെ പ്രവർത്തനം നിറുത്തലാക്കിയ സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും ഓഫീസ് പ്രവർത്തനം പുനരാരംഭിക്കണമെന്നും കർഷകസംഘം ജില്ലാ പ്രസിഡന്റ് വി.കെ.അനിരുദ്ധനും സെക്രട്ടറി അഡ്വ. ബിജു.കെ.മാത്യുവും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |