കൊല്ലം : കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയ്ക്ക് പുതിയ കെട്ടിടം സമുച്ചയം നിർമ്മിക്കാനായി നിലവിലുള്ള കെട്ടിടം പൊളിക്കുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതു വരെ താത്കാലിക സംവിധാനത്തിൽ ഡിപ്പോ പ്രവർത്തിക്കും.
സ്റ്റേഷൻ മാസ്റ്റർ ഓഫീസിനായി നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്നിടത്ത് താത്കാലിക ഷെഡ് ഒരുക്കും. ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിന് ഗ്യാരേജിൽ താൽക്കാലിക സൗകര്യമൊരുക്കും. ഡി.ടി ഓഫീസ് ആശ്രാമത്തെ വ്യവസായ വകുപ്പ് ഓഫീസിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറും. താത്കാലിക ഒഫീസുകളുടെ നിർമ്മാണം തിങ്കളാഴ്ച രാവിലെ 9.30ന് മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യും. പുതിയ സമുച്ചയത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള നടപടി പൊതുമരാത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.
കെട്ടിടത്തിന് അര നൂറ്റാണ്ട് പഴക്കം
അര നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ ഡിപ്പോ കെട്ടിടം ഏത് നിമിഷവും പൊളിഞ്ഞുവീഴുമെന്ന അവസ്ഥയിലാണ്. മേൽക്കൂരയിലെ പ്ലാസ്റ്റർ ഭൂരിഭാഗവും പൊളിഞ്ഞിളകി വർഷങ്ങൾക്ക് മുമ്പേ കമ്പി തെളിഞ്ഞു. ഇപ്പോൾ കമ്പികൾക്കിടയിലെ കോൺക്രീറ്റാണ് അടർന്നുവീഴുന്നത്. ഭിത്തികളിൽ വിള്ളലും വീണിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |