കുണ്ടറ: അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കൊല്ലം ജില്ലാ ജനകീയ വികസനവേദിയുടെ ആഭിമുഖ്യത്തിൽ കുണ്ടറ എം.ജി.ഡി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ, ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്, ഇരു സ്കൂളിലെയും മുതിർന്ന അദ്ധ്യാപകർ എന്നിവരെ ആദരിക്കും. 5ന് രാവിലെ 9.30ന് ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ജനകീയ വികസനവേദി പ്രസിഡന്റ് മുളവന രാജേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണൻ, ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഫിലിപ്പ് എം.ഏലിയാസ്, പി.ടി.എ പ്രസിഡന്റ് ബിജോയ് വി.തോമസ്, വികസനവേദി സെക്രട്ടറി റോയി പുന്നത്തടം, ട്രഷറർ ബൈജു കരീം തുടങ്ങിയവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |