
കോട്ടയം: പട്ടികവർഗ വികസനവകുപ്പ് ആരോഗ്യവകുപ്പുമായി ചേർന്ന് നഴ്‌സിംഗ് അടക്കമുള്ള പാരാമെഡിക്കൽ കോഴ്‌സുകൾ പൂർത്തിയാക്കിയ പട്ടികവർഗവിഭാഗത്തിൽ നിന്നുള്ളവരെ മെഡിക്കൽ കോളജ് വരെയുള്ള സർക്കാർ ആശുപത്രികളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ആവിഷ്‌കരിച്ച 'ട്രൈബൽ പാരാമെഡിക്‌സ്' ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇത് പൂർണമായും ഒരു പരിശീലന പദ്ധതിയാണ്. വിദ്യാഭ്യാസ യോഗ്യത നഴ്‌സിംഗ്,ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്‌സ് (ബിരുദം/ഡിപ്ലോമ). കേരളാ നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ /പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ വേണം. പ്രായപരിധി 21 -35. നിയമന കാലാവധി ഒരുവർഷം. കാഞ്ഞിരപ്പള്ളി ഐ.ടി.ഡി . പ്രോജക്ട് ഓഫീസിൽ അപേക്ഷ നൽകണം. അവസാന തീയതി ഫെബ്രുവരി അഞ്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |