SignIn
Kerala Kaumudi Online
Thursday, 25 June 2026 4.55 AM IST

മത്സ്യതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

nivedanam

വൈക്കം : തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കണമെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എം.എൽ.സുരേഷ് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. ഷട്ടറുകൾ തുറക്കാൻ വൈകിയാൽ ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകാൻ കോട്ടയം, എറണാകുളം ജില്ലകളിലെ മത്സ്യതൊഴിലാളി കോൺഗ്രസിന്റെ യോഗം തീരുമാനിച്ചു. കോട്ടയം ജില്ലാ പ്രസിഡന്റ് ടി.കെ.വാസുദേവൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം.സുരേന്ദ്രൻ, ത്യപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.ജയകുമാർ, കെ.പി.രംങ്കനാദൻ, സി.വി.രമേശൻ, കെ.ആർ.സുനീത്, സി.എസ്.രാജേഷ്, അമ്പിക രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL