SignIn
Kerala Kaumudi Online
Thursday, 23 April 2026 10.27 AM IST

മത്സ്യമേഖലയും പൊള്ളുന്നു

Increase Font Size Decrease Font Size Print Page
fish

കോട്ടയം : കരയോടൊപ്പം കടലും ചുട്ടുപൊള്ളാൻ തുടങ്ങിയതോടെ പച്ചമീൻ ലഭ്യത കുറഞ്ഞു. ഇതോടെ അയല, മത്തി, കിളിമീൻ, നത്തോലി തുടങ്ങിയ ചെറുമീനുകൾക്ക് വിലയും ഉയർന്നു. കാലവർഷം എത്താതെ മീൻ ലഭ്യത കൂടില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈസ്റ്റർ, വിഷു സീസണിൽ വർദ്ധിച്ച മീൻ വിലയിൽ കുറവ് വന്നില്ല. സാധാരണക്കാരുടെ മീനായ മത്തിക്ക് കിലോയ്ക്ക് 150 മുതൽ 275 രൂപ വരെയാണ്. അയലയ്ക്ക് 220 രൂപയ്ക്ക് മുകളിലും, കിളിമീനിന് 200 - 270നും ഇടയിലാണ് വില. ചൂര 270, കേര പീസ് 440 എന്നിങ്ങെനയാണ്.

സുരക്ഷിത ഇടം തേടി

താപനില കൂടുമ്പോൾ വെള്ളത്തിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയും. ഇത് കടലിൽ ഓക്‌സിജൻ മിനിമം സോണുകൾ (ഓക്‌സിജൻ തീരെ കുറവായ മേഖലകൾ) രൂപപ്പെടുന്നതിന് ഇടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ മീനുകൾ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് പോകും.

വില ഇങ്ങനെ
അയല : 220 , കിളിമീൻ ഇടത്തരം : 200 , മങ്കട : 200, കിളിമീൻ വലുത് : 260, തോവാര വറ്റ : 260, വെള്ള മോത : 440, ഓലക്കൊഴുവ : 460.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.