
ചങ്ങനാശേരി : ഇന്ത്യൻ രാഷ്ട്രീയത്തിൽ മറ്റ് പാർട്ടികളിൽ നിന്ന് എം.പി.മാരെയും എം.എൽ.എമാരേയും പണവും പദവികളും വാഗ്ദാനം ചെയ്തത് ജനഹിതം അട്ടിമറിച്ച് കൂറുമാറ്റി ബി.ജെ.പിയിൽ ചേർക്കുന്നത് അന്തസില്ലാത്ത രാഷ്ട്രീയകളിയാണെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി). യോഗം ആർ.ജെ.ഡി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സാദിഖ് എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മണ്ഡലം പ്രസിഡന്റ് അഡ്വ.സെയ്ദു മഹുമ്മദ് സാലിഹ് അദ്ധ്യക്ഷത വഹിച്ചു. പി.ജെ കുര്യൻ, കെ.ജെ ജയിംസ് കൊച്ചുകുന്നേൽ, ജോൺസൺ എം.പോൾ, വിജയൻ തകഴി, വി.എസ് ജോഷി, ടോം ജോസഫ്, രാജു ജോൺ, വി.ആർ ചെറിയാൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |