
കോട്ടയം: മലയാളിയുടെ ഇഷ്ട നാടൻ വിഭവമാണ് 'സുഖിയൻ'. പക്ഷേ ചെറുപയറിന്റെ തീവിലയിൽ ചായക്കടകളിൽ നിന്നും ബേക്കറികളിൽ നിന്നും സുഖിയൻ അപ്രത്യക്ഷമായെന്ന് പറയാം. ഗുണനിലവാരമുഉള്ള വലിപ്പം കൂടിയ ചെറുപയറിന്റെ വില സമീപകാലത്ത് വലിയതോതിൽ വർദ്ധിച്ചു. 130 രൂപയിൽ നിന്നും ചെറുപയർ വില 190ലേക്കെത്തി. ഒരു കിലോ ചെറുപയറിൽ നിന്നും ഇരുപതിൽ താഴെ സൂഖിയൻ മാത്രമേ ഉണ്ടാക്കാൻ കഴിയൂ.വിലക്കുറവുള്ള വലിപ്പം കുറഞ്ഞ കറുപ്പ് കൂടുതലുള്ള ചെറുപയർ വിപണിയിൽ ലഭ്യമാണെങ്കിലും ഇത് ഉപയോഗിച്ച് സുഖിയൻ ഉണ്ടാക്കിയാൽ ചൂടുമാറി തണുത്താൽ കട്ടിപിടിച്ചിരിക്കും. വഴിയോരകച്ചവടക്കാർ വിലകുറഞ്ഞ ചെറുപയറാണ് ഉപയോഗിക്കുന്നത്. എന്നാൽ ബേക്കറികളിലും ഹോട്ടലുകളിലും മണിക്കൂറുകളോളം ഇരിക്കേണ്ടതിനാൽ ഗുണനിലവാരമുള്ള ചെറുപയർ മാത്രമാണ് ഉപയോഗിക്കുന്നത്.
15 കിട്ടിയാലും പോരാ!
നിലവിൽ എണ്ണപലഹാരങ്ങൾ ഉണ്ടാക്കി വിൽക്കുന്നവരിൽ നിന്നും വാങ്ങിയാണ് ഹോട്ടലുകളും ബേക്കറികളും സുഖിയൻ വിറ്റിരുന്നത്. ശർക്കരക്കും തേങ്ങായ്ക്കും എണ്ണയ്ക്കും വില വർദ്ധിച്ചതോടെ സുഖിയന് 15 രൂപയ്ക്ക് മുകളിൽ വില ലഭിച്ചാലേ മുതലാകൂ എന്ന് വ്യാപാരികൾ പറയുന്നു.
നിലവാരം കുറഞ്ഞ ചെറുപയർ ഉപയോഗിച്ച് തയാറാക്കുന്ന സുഖിയനാണ് ബജിക്കടകളിൽ വിൽക്കുന്നത്. ഇത് ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നതിനാൽ വില്പന തടയണം.
എബി ഐപ്പ് ( ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |