
പാലാ : സി.വൈ.എം.എൽ പാലാ സംഘടിപ്പിക്കുന്ന സ്‌കൂൾ കലോത്സവം നാളെ പാലാ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 9.30 ന് സംഗീതം, പ്രസംഗം എന്നിവയും ഉച്ചകഴിഞ്ഞ് രണ്ടിന് ഓർഗൻ, വയലിൻ, ചിത്രരചന മത്സരങ്ങളും നടക്കും. എൽ.പി, യു.പി എന്നിവയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം
മത്സരങ്ങളുണ്ടായിരിക്കും. എൽ.പിയിൽ മാതാപിതാക്കളെ ആദരിക്കുക, യു.പിയിൽ സൈബർ സുരക്ഷ കുട്ടികൾ അറിയേണ്ടത് എന്നിവയാണ് പ്രസംഗ വിഷയം. എച്ച്.എസ്.എസ്. വിഭാഗത്തിൽ മത്സരം സംയുക്തമായിട്ടാണ്.
പ്രസംഗവിഷയം 10 മിനിറ്റ് മുൻപ് നൽകും. ആഗസ്റ്റ് 15 ന് പാലാ ടൗൺ ഹാളിൽ നടക്കുന്ന സി.വൈ.എം.എൽ. വാർഷിക പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ഫോൺ 9446121024
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |