SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

ഔഷധ കഞ്ഞി  കിറ്റ് വിതരണം

kanji

കോട്ടയം: കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കർക്കടക ഔഷധ കഞ്ഞി കിറ്റുകൾ വിതരണം ചെയ്തു. കാരിത്താസ് ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് ലഭ്യമാക്കുന്ന കിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജിം അലക്‌സ് നിർവഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ, കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പുതുശ്ശേരി, കൗൺസിലർമാരായ ബിൻസി സെബാസ്റ്റ്യൻ, ടി.സി റോയി, ലൗലി ജോർജ്ജ്, ഏറ്റുമാനൂർ പ്രിൻസിപ്പൽ എസ്.ഐ നവീൻ ജോർജ് ഡേവിഡ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KARKADAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL